Site iconSite icon Janayugom Online

തെലങ്കാനയിൽ 12,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; ഐടി വിദഗ്ധനടക്കം 12 പേർ കസ്റ്റഡിയിൽ

തെലങ്കാല കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന നിർമ്മാണ സംഘത്തെ മീരാ റോഡ് പൊലീസ് അറസ്റ്റ് ചെയ്തു. 12,000 കോടി രൂപ വില വരുന്ന മെഫെഡ്രോൺ മയക്കുമരുന്നും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

തെലങ്കാനയിലെ ചേരമല്ലി പ്രദേശത്തെ ഫാക്ടറിയിൽ നടത്തിയ റെയ്ഡുകളിൽ മയക്കുമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഏകദേശം 35,000 ലിറ്റർ രാസവസ്തുക്കളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വർഷങ്ങളായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും പ്രാദേശിക കുറ്റവാളികളും ഏജന്റുമാരും വഴിയാണ് മുംബൈയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരു കെമിക്കൽ ഫാക്ടറിയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് നിർമ്മിക്കുകയായിരുന്നു.

നൂറുകണക്കിന് കിലോ മെഫെഡ്രോൺ മരുന്ന് നിർമിച്ച് വിപണിയിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെ മീരാ റോഡിൽ കഴിഞ്ഞ മാസം 24 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ ബംഗ്ലാദേശി യുവതി ഉൾപ്പെടെ 12 പേരാണ് ഇന്ന് പൊലീസ് പിടിയിലായത്.

കേസിലെ പ്രധാന പ്രതി ഒരു ഐടി വിദഗ്ധനാണ്. അയാൾ രാസവസ്തുക്കളെക്കുറിച്ചുള്ള തൻറെ അറിവ് കുറ്റകൃത്യത്തിനായി ദുരുപയോഗം ചെയ്യുകയായിരുന്നു.

Exit mobile version