Site iconSite icon Janayugom Online

മദ്യലഹരിയില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം പുനലൂരില്‍ മദ്യലഹരിയില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറിയ ഇയാള്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി. പ്രതിമയുടെ ചെകിട്ടത്തടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയതായി പരാതിയുണ്ട്. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിച്ചതായി പൊലീസ് പറഞ്ഞു. ഹരിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Exit mobile version