Site iconSite icon Janayugom Online

ആലപ്പുഴയിൽ ലഹരിവേട്ട; അഭിഭാഷകയും മകനും അറസ്റ്റിൽ

ആലപ്പുഴയില്‍ അഭിഭാഷകയും മകനും ലഹരി കേസില്‍ അറസ്റ്റിൽ. അഡ്വ.സത്യമോൾ, മകൻ 19 വയസ്സുകാരൻ സൗരവ് ജിത്ത് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. കരുമാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. രാവിലെ വാഹന പരിശോധനയ്ക്കിടെ ഇവരുടെ കാറിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. പിന്നാലെയാണ് വീട്ടിലും പരിശോധന നടത്തിയത്. 

Exit mobile version