മദ്യപിച്ചു എന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ ആരുടെയും യാത്ര വിലക്കാനാവില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. എന്നാൽ മദ്യപിച്ചുകൊണ്ട് അഭ്യാസം കാട്ടിയാൽ പിടിവീഴുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്യപിച്ച് വണ്ടിയിൽ കയറിയ ശേഷം സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്ന യാത്രക്കാന്റെ തോളത്ത് ചായുക തുടങ്ങി സഹയാത്രികരെ ശല്യം ചെയ്യാൻ അനുവദിക്കില്ല. കെഎസ്ആർടിസി ജീവനക്കാരെയും ശല്യം ചെയ്യാൻ അനുവദിക്കില്ല. ഇങ്ങനെ ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

