23 January 2026, Friday

Related news

January 22, 2026
January 22, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
December 31, 2025

”കെഎസ്ആർടിസി ബസിൽ മദ്യപിച്ചവർക്കും യാത്രചെയ്യാം; അഭ്യാസം കാട്ടിയാൽ പിടിവീഴും”; മുന്നറിയിപ്പുമായി മന്ത്രി ഗണേഷ്‌കുമാർ

Janayugom Webdesk
കൊല്ലം
November 6, 2025 5:16 pm

മദ്യപിച്ചു എന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ ആരുടെയും യാത്ര വിലക്കാനാവില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. എന്നാൽ മദ്യപിച്ചുകൊണ്ട് അഭ്യാസം കാട്ടിയാൽ പിടിവീഴുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മദ്യപിച്ച് വണ്ടിയിൽ കയറിയ ശേഷം സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്ന യാത്രക്കാന്റെ തോളത്ത് ചായുക തുടങ്ങി സഹയാത്രികരെ ശല്യം ചെയ്യാൻ അനുവദിക്കില്ല. കെഎസ്ആർടിസി ജീവനക്കാരെയും ശല്യം ചെയ്യാൻ അനുവദിക്കില്ല. ഇങ്ങനെ ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.