Site iconSite icon Janayugom Online

പെരുമ്പാവൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊ ന്നു

പെരുമ്പാവൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ മെൽജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലാണ് മെല്‍ജോ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. പിന്നാലെ അദ്ദേഹത്തെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ജോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മകന്‍ ശ്രമിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സംശയം. ജോണിയുടെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് മെല്‍ജോയുടെ കുറ്റസമ്മതം.

Exit mobile version