ദേശീയപാതയിൽ കളമശേരി അപ്പോളോ ടയേഴ്സിനു സമീപം ഓട്ടത്തിനിടയിൽ കാറിന് തീ പിടിച്ചു. ബന്ധുവിനെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച ശേഷം മടങ്ങുന്ന വഴിയിലാണ് സംഭവം. ആലപ്പുഴ ചൊങ്ങംതറ ഹെൽസണും സഹോദരൻ യേശുദാസും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. കളമശേരി ലോറിപ്പേട്ടയിലെ ഡ്രൈവർമാരാണ് ഒച്ചവച്ച് കാറിന്റെ മുൻവശത്തു നിന്നു പുക ഉയരുന്നത് കാർയാത്രികരുടെ ശ്രദ്ധയിൽപെടുത്തിയത്. കാറിലുണ്ടായിരുന്ന നാല് പേരും കാർ നിർത്തി ചാടി പുറത്തിറങ്ങി രക്ഷപ്പെട്ടു. ഫയർഫോഴ്സെത്തി തീ അണച്ചു.
ഓട്ടത്തിനിടയിൽ കാറിനു തീപിടിച്ചു; ആളപായമില്ല

