സിപിഐ നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് എംഎൽഎയുമായ ഇ ഗോപാലകൃഷ്ണമേനോൻ്റെ 28-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും നടത്തി. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗവും അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറിയുമായ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ചരിത്രം കുറിച്ച നേതാവും രാഷ്ട്രീയ രംഗത്തെ ഉത്തമ മാതൃകയുമാണ് ഇ ഗോപാലകൃഷ്ണമേനോനെന്ന് സത്യൻ മൊകേരി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ 75ാം വാർഷികാഘോഷവും നടന്നു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ജി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ഗോപലകൃഷ്ണ മേനോൻ സ്മാരക അവാർഡ് ആലപ്പുഴ മിത്രകാരി സ്വദേശിയും കർഷകനുമായ എൻ കെ വേണുഗോപാലൻ നായർ ഏറ്റുവാങ്ങി. വി ആർ സുനിൽ കുമാർ എംഎൽഎ, ഇ ടി ടൈസൻ എംഎൽഎ, ടി കെ സുധീഷ്, കെ വി വസന്തകുമാർ, കെ എസ് ജയ, എൻ കെ സുബ്രമണ്യൻ, കെകെ രാജേന്ദ്ര ബാബു, സി സി വിപിൻചന്ദ്രൻ, ടി പി രഘുനാഥ്, എം ആർ അപ്പുക്കുട്ടൻ, പി പി സുഭാഷ് എന്നിവർ സംസാരിച്ചു. ഗോപലകൃഷ്ണ മേനോൻ സ്മാരക അവാർഡ് ആലപ്പുഴ മിത്രകാരി സ്വദേശിയും കർഷകനുമായ എൻ കെ വേണുഗോപാലൻ നായർക്ക് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം സത്യൻ മൊകേരി കൈമാറുന്നു