Site icon Janayugom Online

ഇ ഗോപാലകൃഷ്ണ മേനോൻ കർഷക അവാർഡ് സമ്മാനിച്ചു

ഇ ഗോപാലകൃഷ്ണ മേനോൻ സംസ്ഥാന കർഷക അവാർഡ് എൻ കെ സുബ്രഹ്മണ്യന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സമ്മാനിക്കുന്നു

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക പ്രസ്ഥാനത്തിന്റെയും സമുന്നത നേതാവായിരുന്ന ഇ ഗോപാലകൃഷ്ണ മേനോന്റെ പേരിലുള്ള പ്രഥമ കർഷക അവാർഡ് സമ്മാനിച്ചു. കിസാൻ സഭ തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് മികച്ച കർഷകനും കിസാൻസഭ നേതാവുമായ എൻ കെ സുബ്രഹ്മണ്യന് ഇ ഗോപാലകൃഷ്ണ മേനോന്റെ 25ാം ചരമവാർഷിക ദിനാചരണ വേദിയിൽ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സമ്മാനിച്ചു.

തൃശൂർ കെ കെ വാരിയർ സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കിസാൻ സഭ തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ പി ബാലചന്ദ്രൻ എംഎൽഎ, ടി ആർ രമേഷ്കുമാർ കിസാൻസഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ തുടങ്ങിയവർ സംസാരിച്ചു. 

ENGLISH SUMMARY:E Gopalakr­ish­na Menon kar­sha­ka award presented
You may also like this video

Exit mobile version