Site icon Janayugom Online

തായ്‌വാനില്‍ ശക്തമായ ഭൂചലനം

തായ്‌വാന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു മൂന്നുനിലകെട്ടിടം നിലം പൊത്തി. നാ­­­ല് പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. 70 കാരനായ കെ­ട്ടിട ഉടമയ­േ­യും ഭാര്യയേയും രക്ഷിച്ചു. 39­കാരിക്കും അ‍ഞ്ചുവയസുകാരി മക­ള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. യാത്രാ ട്രെയിനുകള്‍ കളിപ്പാട്ടം പോലെ വിറയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ട്രെയിനിന്റെ ഒരു ഭാഗം പാളത്തില്‍ നി­ന്ന് തെറിച്ച് പോകുകയും ചെയ്തു.

ഭൂചലനത്തില്‍ ഗുരുതരമായ ആള്‍നാശമില്ലെന്നും യുലി പട്ടണത്തില്‍ 7000 വീടുകളില്‍ വെെ­­ദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും 400 വിനോദസഞ്ചാരികള്‍ മലയിടുക്കില്‍ ഒറ്റപ്പെട്ടതായും ദേശീയ വാര്‍ത്താ ഏജന്‍സി അ­­റിയിച്ചു. തായ്‌വാനിലെ ചിഷാങ് മേഖലയില്‍ ഏഴ് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന്റെ വ­­ടക്ക് ഭാഗത്താണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനിലെ തെക്കന്‍ ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

Eng­lish Sum­ma­ry: earth­quake hits Taiwan
You may also like this video

Exit mobile version