അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയ്ലിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത് . നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതനുസരിച്ച് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രം. അഫ്ഗാനിൽ 24 മണിക്കൂറിനിടെ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. തിങ്കളാഴ്ച ഫൈസാബാദിലും 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 5.1 തീവ്രത രേഖപ്പെടുത്തി ഞായറാഴ്ചയും ഭൂചലനം അനുഭവപ്പെട്ടു. 4000 പേരാണ് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചത്. 2023 ഒക്ടോബറിലാണ് ഇത്രയും ആളുകളുടെ ജീവനെടുത്ത ഭൂകമ്പം ഉണ്ടായത്.
English Summary:Earthquake in Afghanistan
You may also like this video