ഇറാനിൽ ഭൂചലനം. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഉള്‍പ്പെടെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചരക് തുറമുഖത്തിനും കിഷ് ദ്വീപിനും ഇടയിൽ 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
വീട്ടു സാധനങ്ങൾ നിരങ്ങി നീങ്ങിയതായി പ്രദേശത്തു താമസിക്കുന്നവർ പറഞ്ഞു. യുഎയിൽ ശക്തമായ പ്രകമ്പനമുണ്ടായതായും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.
English summary;earthquake in iran
You may also like this video;