കാസർകോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരിയ ഭൂചലനം. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങൾക്ക് മുൻപ് സമാനമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെിരുന്നു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അന്ന് അനുഭവപ്പെട്ടത്. തൊട്ടുമുൻപത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായാണ് നാട്ടുകാർ പറയുന്നത്.
English summary;earthquake in kasargod
You may also like this video;