ഒഡീഷയിലും പടിഞ്ഞാറന്‍ ബംഗാളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലെ പുരിക്ക് സമീപമാണ് ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടത്.
കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അഭിപ്രായപ്പെട്ടു

