ഫിലിപ്പീന്‍സിലും ഇന്തോനേഷ്യയിലും ഭൂചലനം. തെക്കന്‍ ഫിലിപ്പീന്‍സ് തീരത്ത് ഭൂകമ്പമാപിനിയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിന്‍ഡനാവോ ദ്വീപിലെ സാരംഗനിയില്‍ 70 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പസഫിക് റിങ് ഓഫ് ഫയറിന് സമീപമുള്ള ഫിലിപ്പീന്‍സില്‍ ഭൂകമ്പ സാധ്യത വളരെ കൂടുതലാണ്. ഇന്തോനേഷ്യയിലെ കെപ്പുലുവാൻ തലൗഡിൽ ഭൂകമ്പ മാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍ യൂണിയന്‍ സീസ്‍മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. 91 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
English Summary;Earthquakes in the Philippines and Indonesia
You may also like this video