23 January 2026, Friday

Related news

January 18, 2026
January 9, 2026
January 3, 2026
January 3, 2026
December 29, 2025
December 27, 2025
December 22, 2025
December 17, 2025
December 9, 2025
December 7, 2025

ഫിലിപ്പീന്‍സിലും ഇന്തോനേഷ്യയിലും ഭൂചലനം

Janayugom Webdesk
ജക്കാര്‍ത്ത
January 9, 2024 9:39 pm

ഫിലിപ്പീന്‍സിലും ഇന്തോനേഷ്യയിലും ഭൂചലനം. തെക്കന്‍ ഫിലിപ്പീന്‍സ് തീരത്ത് ഭൂകമ്പമാപിനിയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിന്‍ഡനാവോ ദ്വീപിലെ സാരംഗനിയില്‍ 70 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പസഫിക് റിങ് ഓഫ് ഫയറിന് സമീപമുള്ള ഫിലിപ്പീന്‍സില്‍ ഭൂകമ്പ സാധ്യത വളരെ കൂടുതലാണ്. ഇന്തോനേഷ്യയിലെ കെപ്പുലുവാൻ തലൗഡിൽ ഭൂകമ്പ മാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍ യൂണിയന്‍ സീസ്‍മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. 91 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. 

Eng­lish Summary;Earthquakes in the Philip­pines and Indonesia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.