2023–24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഇന്ന് പാര്ലമെന്റില് അവതരിപ്പിക്കും.ധനമന്ത്രാലയം തയ്യാറാക്കിയ സാമ്പത്തിക സര്‍വേ 23–24 വര്‍ഷത്തെ സമ്പദവ്യവസ്ഥയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദാനം ചെയ്യുന്നു.സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 1 മണിക്ക് ലോക്സഭയിലും 2ന് രാജ്യസഭയിലും അവതരിപ്പിക്കും.തുടര്‍ന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരത്തിന്‍റെ ഒരു വാര്‍ത്താ സമ്മേളനവും ഉണ്ടാകും.നാളെ പാര്‍ലമെന്റില്‍ നടക്കുന്ന ബജറ്റ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.
English Summary;Economic Survey To Be Tabled In Parliament Ahead Of Budget
You may also like this video

