നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 25 ന് വീണ്ടും ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇഡി നോട്ടീസ് നല്കി. ഇന്നലെ സോണിയാ ഗാന്ധിയെ ഇതേ കേസില്‍ രണ്ടു മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.
കോവിഡ് രോഗമുക്തയായ ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നേരത്തെ അവസാനിപ്പിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇനി ചോദ്യങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയാണ് ഇഡി സോണിയയെ മടക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
English Summary:ED questioned Sonia Gandhi
You may also like this video