ഉള്ളിവില കുറയുന്നതില്‍ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. ഒന്നുകില്‍ ന്യായമായ വില നല്‍കണമെന്നും അല്ലെങ്കില്‍ തങ്ങളെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഉള്ളി കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന തുകപോലും തിരിച്ചുപിടിക്കാൻ സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. മൂന്നര ലക്ഷം രൂപയ്ക്ക് വിറ്റ ഉള്ളിയ്ക്ക് ഒറു ലക്ഷം പോലും തിരിച്ചുകിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
ഇതുകൂടി വായിക്കൂ: ഉള്ളി മുതല്‍ കുഴല്‍ വരെ; ട്രോളന്മാര്‍ക്ക് ചാകര, കെ സുരേന്ദ്രന്‍ എയറില്‍
English Summary: “Either give us a fair price or let us commit suicide”: Farmers upset over fall in onion prices
You may also like this video

