Site icon Janayugom Online

സംസ്ഥാന സ്ക്കൂള്‍ പ്രവേശനോത്സവത്തിന് എറണാകുളത്തെ എളമക്കര ഗവഎച്ച്എസ്എസ് അണിഞ്ഞൊരുങ്ങി

സംസ്ഥാന സ്ക്കൂള്‍ പ്രവേശനോത്സവത്തിന് എറണാകുളത്തെ എളമക്കര ഗവ എച്ച് എസ്എസ് അണിഞ്ഞൊരുങ്ങി. നാളെയാണ് സംസ്ഥാനത്തെ സ്ക്കളുകള്‍ തുറക്കുന്നത്. പ്രവേശനോത്സവം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും, വിദ്യാര്‍ത്ഥികളും , രക്ഷിതാക്കളും , മേയര്‍ എം അനില്‍കുമാര്‍ ചെയര്‍മാനായ സംഘാടകസമിതിയാണ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ മികവിന്റെ കേന്ദ്രമായ സ്കൂളുകളിലൊന്നാണിത്‌. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾകെട്ടിടം പെയിന്റ്‌ ചെയ്ത്‌ മനോഹരമാക്കി. എൽപി, പ്രീപ്രൈമറി ക്ലാസുകളിൽ കാർട്ടൂണുകളും വരകളും മറ്റ്‌ അലങ്കാരങ്ങളും പൂർത്തിയായി.മുഖ്യമന്ത്രി പിണറായി വിജയനാണ്‌ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുന്നത്‌. രാവിലെ ഒമ്പതിന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ നവാഗതരെ സ്വീകരിക്കും.

9.30ന്‌ ഉദ്‌ഘാടനം. 2024–-25 വർഷത്തെ അക്കാദമിക്‌ കലണ്ടർ മന്ത്രി പി രാജീവ്‌ പ്രകാശിപ്പിക്കും. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന പ്രവേശനോത്സവഗാനത്തിന്റെദൃശ്യാവിഷ്‌കാരം അരങ്ങേറും. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടി ഇന്ന് എളമക്കര ഗവ. എച്ച്‌എസ്‌എസിലെത്തും.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം, ശുചിത്വവിദ്യാലയം, ലഹരിമുക്ത കേരളം തുടങ്ങിയ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും വിദ്യാർഥികളും പൊതുസമൂഹവും ഒരുമിച്ച്‌ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തുന്ന സന്ദർഭത്തിലാണ്‌ ഇക്കൊല്ലത്തെ സ്കൂൾ പ്രവേശനോത്സവം. ഇക്കൊല്ലവും സ്കൂൾ തുറക്കുംമുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികളുടെ കൈയിലെത്തി. അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി അധ്യാപകർക്ക്‌ നിർമിതബുദ്ധി (എഐ) പരിശീലനമടക്കം നൽകി. സാമൂഹികപങ്കാളിത്തത്തോടെ സ്കൂളുകളിലെ വികസനപദ്ധതികളും ഏകോപിപ്പിക്കാനായി 

Eng­lish Summary:
Ela­makara Govt HSS, Ernaku­lam dressed up for State School Entrance Festival

You may also like this video:

Exit mobile version