എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി പിടിയില്‍. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഷാറൂഖ് സെയ്ഫിയെ ഇന്നലെ രാത്രിയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇയാളെ കേരളത്തില്‍ എത്തിക്കും.
ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അക്രമി ഡി 1 കമ്പാർട്ട്‌മെന്റിലെ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായായിരുന്നു.എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിൽ ട്രെയിന്‍ എത്തിയപ്പോഴാണ് ആക്രമണം. രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുഞ്ഞടക്കം 3 പേരെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 9 പേർക്ക് പൊള്ളലേറ്റു.
updating.…
English Summary;Elathur train attack; Accused in custody
You may also like this video