മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. മലപ്പുറം കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം പട്ടീരി വീട്ടിൽ കല്യാണി(68) ആണ് മരിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതിനാൽ ആനയെ ഓടിക്കാനായി വനപാലകർ സ്ഥലത്തെത്തിയിരുന്നു. ഇതേസമയം തന്നെ വനത്തിൽ കുളിക്കാൻ പോയ പേരക്കുട്ടികളെ തിരഞ്ഞ് കല്യാണിയും വനത്തിലേക്ക് എത്തിയിരുന്നു. വനപാലകർ ഓടിച്ച ആനയാകാം കല്യാണിയെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ആക്രമണത്തിൽ പരിക്കേറ്റ കല്യാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

