ആറന്മുളയിൽ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി പ്രദേശത്ത് നെൽവയൽ നികത്തുന്നതിന് അനുമതി നൽകാൻ കഴിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്നതാണ് ആറന്മുളയിലെ ഭൂമി. അവിടെ പല സ്ഥലവും അനധികൃതമായി നികത്തപ്പെട്ട ഭൂമിയാണ്. നെൽപ്പാടം സംരക്ഷിക്കലിനാണ് കൃഷി വകുപ്പിന്റെ മുൻഗണന. അതുകൊണ്ട് തന്നെ ആറന്മുളയിലെ നെൽവയലുകൾ സംരക്ഷിക്കും.
ഭൂമി നികത്തണം എന്ന ആവശ്യം കൃഷി വകുപ്പിന്റെ മുന്നിൽ വന്നു. അത് നടക്കില്ലെന്നും മന്ത്രി പറഞ്ഞു. 2018ലെ പ്രളയത്തിൽ ഈ പ്രദേശങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ ഗുരുതരമാണ്. കരഭൂമിയിൽ വ്യവസായം വരുന്നതിനോട് എതിർപ്പില്ല. ആറൻമുളയിൽ അനധികൃതമായി നികത്തിയ ഭൂമിയെ കരഭൂമി എന്ന പട്ടികയിൽ പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

