Site icon Janayugom Online

വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ആനകളുടെ ‘കുളിസീന്‍’ കാണാൻ തിരക്കോടു തിരക്ക്

kuliseen

കാട്ടാന അക്രമങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു് വിഘാതം സൃഷ്ടിക്കുകയും ചെയ്യുമ്പോഴും മാങ്കുളം ആനക്കുളത്തെ ആനക്കുളി കാണാൻ തിരക്കോടു തിരക്ക്.
ഈറ്റച്ചോലയാറിൽ നീരാട്ടിനും, ദാഹമകറ്റുന്നതിനും ഉല്ലാസത്തിനുമൊക്കെയായി ഗജവീരൻമാർ എത്തുന്നത് തങ്ങളുടെ വികൃതികളായ കുട്ടികളെയും കൂട്ടിയാണ്. പരസ്പരം കൊമ്പുകോർത്തും, തട്ടിയും, തലോടിയും അടിച്ചുപൊളിക്കുകയാണ് വിവിധ പ്രായങ്ങളിലുള്ള കുട്ടിക്കൊമ്പൻമാർ. പത്ത് മുതൽ 20 ആനകളെ വരെ സുരക്ഷിതമായി നിന്ന് ഒന്നിച്ചു കാണാമെന്നതാണ് ആനക്കുളത്തിന്റെ പ്രത്യേകത. കൂട്ടം കൂട്ടമായി എത്തി ആവോളം ജലകേളി നടത്തി മടങ്ങുന്ന കാഴ്ച പകലന്തിയോളം നീളും. 

ഉപ്പുരസമുള്ള വെള്ളമാണ് ആനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത്. വേനൽക്കാലമായതോടെ ആനക്കുളത്തെ ആനക്കുളി കാണാൻ വിദൂര സ്ഥലങ്ങളിൽ നിന്നു വരെ ജനങ്ങൾ എത്തിത്തുടങ്ങി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കല്ലാറിൽ നിന്നും 24 കിലോ മീറ്റർ ഉള്ളിലേക്ക് യാത്ര ചെയ്താൽ ആനക്കുളത്തെത്താം. കൂടാതെ മച്ചിപ്ലാവ് പള്ളിപ്പടി ജംഗ്ഷനിൽ നിന്നും പീച്ചാട് വഴിയും ഇവിടെയ്ക്കെത്താം. കുറഞ്ഞ ചെലവിൽ കെഎസ്ആർടിസിയുടെ ജംഗിൾ സർവീസ് അവധി ദിവസങ്ങളിൽ കോതമംഗലം ഡിപ്പോയിൽ നിന്നും ഉണ്ടാകും. 

Eng­lish Sum­ma­ry: Ele­phant bath goes viral

You may also like this video

Exit mobile version