അരിക്കൊമ്പനെ കാടുകടത്തിയെങ്കിലും ചിന്നക്കനാലിന്റെ ഭീതിയൊഴിയുന്നില്ല. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ കാട്ടാനക്കൂട്ടം ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്നത് ആശ്വാസമായി. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂള്‍ പരിസരത്താണ് രാജന്‍ എന്ന ആളുടെ ഷെഡ്ഡ് ആനകള്‍ തകര്‍ത്തത്.
അക്രമസംഘത്തില്‍ ചക്കക്കൊമ്പനും ഉണ്ടെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. ഇതോടെ പരിസരവാസികളുടെ ആശങ്ക വര്‍ധിച്ചു. അരിക്കൊമ്പനടക്കം കാട്ടാനകളാണ് ചിന്നക്കനാലിലും പരിസരത്തും അക്രമം അഴിച്ചുവിട്ടിരുന്നത്. രണ്ട് ദിവസം മുമ്പ് അരിക്കൊമ്പനെ വനം വകുപ്പ് അധികൃതര്‍ നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പിടികൂടി തമിഴ്‌നാട് അതിര്‍ത്തിയിലെ പെരിയാര്‍ കടുവാ സാങ്കേത വനത്തിനുള്ളില്‍ തുറന്നുവിട്ടു.
അരിക്കൊമ്പനെ പിടികൂടുന്നതിനായി ഉതിര്‍ത്ത മയക്കുവെടിയുടെ വീര്യം പൂര്‍ണമായും ഇല്ലാതാവുന്ന ദിവസം കൂടിയാണിന്ന്. ഇറക്കിവിട്ട സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോ മീറ്റര്‍ അകലെയാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളതെന്ന് നിരീക്ഷണ യന്ത്രം വഴി അറിവ് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
English Sammury: Another attack by elephants in Chinnakanal