Site iconSite icon Janayugom Online

കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു

കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ തുരത്താൻ വനം വകുപ്പ്. വയനാട്ടിൽ നിന്നും രണ്ട് കുങ്കിയാനകളെ ഇരുമ്പുപാലത്ത് എത്തിച്ചു. വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് എത്തിച്ചത്. കാട്ടുകൊമ്പന്‍റെ ജനവാസ മേഖലയിലേക്കുള്ള വരവ് നിരീക്ഷിക്കുകയാണ് വനം വകുപ്പിന്‍റെ പ്രത്യേക സംഘം. പീച്ചി, വാഴാനി വനമേഖലകളിലേക്ക് കുങ്കിയാനകളെ ഇറക്കിവിടും. മയക്കുവെടിവെച്ച് പിടിക്കാൻ വനം വകുപ്പ് തൽകാലം തീരുമാനിച്ചിട്ടില്ല. കാട്ടാന കടന്നുവന്ന വഴി സോളാർ ഫെൻസിങ് ഉപയോഗിച്ച് അടക്കുമെന്ന് ഉദ്യോഗസ്ഥഞ വ്യക്തമാക്കി.

അതേസമയം വനം വകുപ്പിന്‍റെ ദൗത്യം ഇന്ന് ആരംഭിക്കാനിരിക്കെ ഒറ്റയാൻ ജനവാസമേഖലയിൽ ആക്രമണം നടത്തി. വീടിന് നേരെയാണ് ആക്രമണം നടത്തിയത്. കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതിനാൽ രണ്ടു മാസമായി ജനങ്ങൾ ഭീതിയിലാണ്. ഒരാഴ്ച മുമ്പ് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ എത്തിയ വനം വകുപ്പ് വാച്ചറെ ആന ആക്രമിച്ചിരുന്നു. വനം വകുപ്പിന്‍റെ വാഹനത്തിന് നേരെയും കാട്ടാന ആക്രമണം നടത്തിയിരുന്നു. കാട്ടന പ്രദേശത്ത് ഭീതി പരത്തിയ സാഹചര്യത്തിൽ തുരത്താൻ കുങ്കിയാനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പീച്ചി ഡിഎഫ്ഒ വനം വകുപ്പിന് കത്തെഴുതിയിരുന്നു.

Exit mobile version