Site icon Janayugom Online

ദുബായിലേക്ക് മടങ്ങുന്നവര്‍ക്ക് വാക്സിൻ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് എമിറേറ്റ്സ്

ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാനകമ്പനിയായ എമിറേറ്റ്സ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
ദുബായിലേക്കുള്ള യാത്രാ അനുമതി നൽകുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഎഡ്ആര്‍എഫ്എ)ന്റെ വെബ്‌സൈറ്റിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ചേർക്കാനുള്ള ഭാഗം ‘ഓപ്‌ഷണൽ’ ആയാണ്ഇപ്പോൾ കാണിക്കുന്നത്. എന്നാൽ ജിഎഡ്ആര്‍എഫ്എ പുതിയ മാറ്റത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.ആർടിപിസിആർ പരിശോധന ഫലത്തിന് പുറമെ യാത്രക്ക് നാല് മണിക്കൂർ മുമ്പ് പിസിആർ ദ്രുത പരിശോധനയും യാത്രക്കാർക്ക് നിർബന്ധമാണ്. ദുബായിൽ എത്തുമ്പോൾ മറ്റൊരു ആർടിപിസിആർ പരിശോധന കൂടി ആവശ്യമാണെന്നും നിബന്ധന ഉണ്ടായിരുന്നു.

Eng­lish summary;Emirates says no vac­cine cer­tifi­cate for returnees to Dubai

You may also like this video;

Exit mobile version