Site iconSite icon Janayugom Online

ജീവനക്കാർ ക്യു ആർ കോഡിൽ മാറ്റം വരുത്തി; ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ 40 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തി

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ 40 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. ജീവനക്കാരായ വിനീത, രാധാകുമാരി, ദിവ്യ എന്നിവരാണ് കേസിലെ പ്രതികൾ. ദിയയുടെ ക്യു ആർ കോഡിനു പകരം ജീവനക്കാർ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തി. 

പ്രതികളായ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് പൊലീസിന്റെ വിശദീകരണം. നിലവിൽ വിനീതയയും രാധാകുമാരിയും റിമാൻഡിലാണ്. പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി പൊലീസ് അപേക്ഷ നൽകും. കേസിലെ മറ്റൊരു പ്രതിയായ ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ പ്രതികൾ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Exit mobile version