Site iconSite icon Janayugom Online

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഡ്രാച്ച് മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂലു മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ജില്ലയിൽ 12 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടലുണ്ടായത്. മൂലു പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തിയത്. സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് പരിശോധന ഏറ്റുമുട്ടലിലേക്ക് കടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Eng­lish Summary:Encounter in Shopi­an; Secu­ri­ty forces killed four terrorists
You may also like this video

Exit mobile version