ജമ്മു കശ്മീരിലെ സോപോര്‍ മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പൊലീസ് ജില്ലയായ സോപോറിലെ ഗുജ്ജര്‍പതിയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ വച്ച് നടന്ന വെടിവയ്പ്പില്‍ സൈനികന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സൈനികനെ അവിടെ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

