Site iconSite icon Janayugom Online

മോഡി ഭരണം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: പി പി സുനീർ

PP SuneerPP Suneer

മതേതര ജനാധിപത്യ റിപ്പബ്ലിക്കായി രാജ്യത്തെ പുന: സ്ഥാപിക്കുന്നതിന് മോഡി സർക്കാർ ഭരണം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ പറഞ്ഞു. സിപിഐ ജില്ല ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇതിന്റെ പോരാട്ടമായാണ് 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിനെ കാണുന്നത്. കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്. ജനസംഖ്യയുടെ തോത് അനുസരിച്ചാണ് ഫണ്ട് നൽകുന്നതെന്ന് പറയുമ്പോഴും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ കണക്ക് ബാധകമാകുന്നില്ല. ജനസംഖ്യയല്ലായെന്നും രാഷ്ട്രീയമാണെന്ന തിരിച്ചറിവ് കേരള ഇനങ്ങൾക്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും എൽഡിഎഫിന്റെ ഭരണം മോശമാണെന്ന് വരുത്തി തീർക്കാനുള്ള കളികളുടെ ഭാഗമായാണ് ഇത്തരത്തിൽ ചെയ്തുവരുന്നത്.

പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും ചാനൽ ചർച്ചകൾ വഴിയും കോൺഗ്രസും ബിജെപിയും കൈകോർത്ത് പ്രചരിപ്പിക്കുകയാണ്. ബിജെപിയുടെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഏക സിവിൽ കോഡ് അടക്കമുള്ള കേന്ദ്ര സർക്കാരിനെ തിരെ നിയമസഭയിൽ പ്രമേയം പാസാക്കിയത് കേരള സംസ്ഥാനമാണെന്നും പി പി സുനിർ പറഞ്ഞു. 

Eng­lish Sum­ma­ry: End of Modi rule is need of the hour: PP Suneer

You may also like this video

Exit mobile version