Site iconSite icon Janayugom Online

‘ജീവിതം അവസാനിപ്പിക്കുന്നു’; വാട്ട്സാപ്പിൽ സന്ദേശമയച്ച യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘ജീവിതം അവസാനിപ്പിക്കുന്നു’ എന്ന് വാട്ട്സാപ്പിൽ സുഹൃത്തുകൾക്ക് സന്ദേശമയച്ച യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ (35) ആണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ വൈകിട്ട് 5 മണിക്കാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ഫർസീനയെ മരിച്ചനിലയിൽ കണ്ടത്. വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദ് ആണ് ഭർത്താവ്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു.

Exit mobile version