തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന്‍റെ എന്‍ജിന്‍ തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് താറുമാറായി ട്രയിന്‍ ഗതാഗതം. തൃശ്ശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ വച്ചാണ് എഞ്ചിന്‍ തകരാര്‍ ഉണ്ടായത്. പിന്നീട് തകരാര്‍ പരിഹരിച്ച് ട്രയിന്‍ ഓടിയെങ്കിലും മറ്റ് ട്രയിനുകളെല്ലാം വൈകിയോടുകയാണ്. ട്രയിന്‍ കോഴിക്കോട് എത്താന്‍ വൈകിയതോടെ കോഴിക്കോട് നിന്ന് തിരുവന്തപുരത്തേക്കുള്ള ജനശതാബ്ദി 3 മണിക്കൂര്‍ വൈകിയാണ് ഓടിയത്.
മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്സ്പ്രസ്സ് ഒരു മണിക്കൂര്‍ വൈകിയും 22659 തിരുവനന്തപുരം നോർത്ത്–ഋഷികേശ് സൂപർ ഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റ് വൈകിയുമാണോടിയത്.

