Site iconSite icon Janayugom Online

നഗരൂരില്‍ എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു : സഹ പാഠി അറസ്റ്റില്‍

നഗരൂരില്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയായ വാലന്റയിന്‍ വി എന്‍ ചാനയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 23 വയസായിരുന്നു. രാജധാനി കോളജിലെ ബിടെക് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലെപ്പട്ടയാള്‍. സംഭവത്തിലെ കൊളജിലെ ബിടെക് സിവില്‍ എഞ്ചിനിയറിംങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും മിസോറാം സ്വദേശിയുമായ റ്റി ലംസങ് സ്വാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു .

കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജങ്ഷനിലായിരുന്നു സംഭവം നടന്നത്. മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ നാലാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഇരുവരും കൊളജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

Exit mobile version