അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം.. ജയിക്കാൻ 412 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 41ആം ഓവറിൽ 311 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആറാം തവണയും യുവരാജാക്കന്മാാരയത്. മത്സരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസെടുത്ത് ഓൾഔട്ടായി.
കാലേബ് ഫാൽകോണർ (115) പൊരുതി നോക്കിയെങ്കിലും മത്സരം ജയിക്കാൻ അത് പോരായിരുന്നു. ഓപ്പണർ ബെൻ ഡൗക്കിന്സും (66) ബെൻ മയെസും (45) പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ അത് മാത്രം പോരായിരുന്നു. വൈഭവ് സൂര്യവന്‍ഷി 80 പന്തില്‍ 175റൺസ് നേടി കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ആര്‍ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

