Site iconSite icon Janayugom Online

ആവേശമായി എ കെ എസ് ടി യു — ജനയുഗം സഹപാഠി അറിവുത്സവം

അറിവിന്റെ അനന്തതയിലേക്ക് ചുവടുവയ്ക്കാൻ കുരുന്നുകൾ എത്തിയപ്പോൾ ആവേശമായി എകെഎസ്‌ടിയു- ജനയുഗം സഹപാഠി അറിവുത്സവം. വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ സാധാരണക്കാരന്റെ പടവാളായ ജനയുഗത്തോടൊപ്പം അറിവിനായി സഞ്ചരിക്കുന്നതിന് കുട്ടികൾ തയാറാവുന്നത് എന്തുകൊണ്ടും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിന് അർഹതയുണ്ട് എന്നത് തന്നെയാണ് ഇടതുപക്ഷനയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനയുഗം മാനേജിങ് ഡയറക്ടർ എൻ രാജൻ അധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി.

സ്വാഗത സംഘം ജനറൽ കൺവീനർ എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തിൽ ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് എൻ ഗോപാലകൃഷ്ണൻ, ജനയുഗം കോ-ഓർഡിനേറ്റിങ് എഡിറ്റർ വത്സൻ രാമംകുളത്ത്, നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ്, ജില്ലാപഞ്ചായത്ത് അംഗം കെ ജി സന്തോഷ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ അജികുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലാം ഷാ, കെപിഎസി സെക്രട്ടറി എ ഷാജഹാൻ, എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി കെ സി സ്നേഹശ്രീ, സംസ്ഥാന കമ്മിറ്റി അംഗം വി ആർ ബീന, ജില്ലാ പ്രസിഡന്റ് കെ രാജേഷ് കുമാർ, ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ, സഹപാഠി കോ — ഓർഡിനേറ്റർ ശരത് ചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. ജനയുഗം ബ്യുറോ ചീഫ് ടി കെ അനിൽകുമാർ നന്ദി പറഞ്ഞു.

അറിവുത്സവം വിജയികൾ

എകെഎസ്‌ടിയുവും ജനയുഗം സഹപാഠിയും ചേർന്ന് സംഘടിപ്പിച്ച അറിവുത്സവം സംസ്ഥാനതല മത്സരത്തിലെ വിജയികൾ.
എൽപി വിഭാഗം: ഒന്നാം സ്ഥാനം ‑ദേവാഞ്ജന വി കെ (കാസർകോട്), രണ്ടാം സ്ഥാനം ‑നികേത് എസ് (പത്തനംതിട്ട), മൂന്നാം സ്ഥാനം- ആഗ്നേയ് ആർ കൃഷ്ണൻ (കൊല്ലം).
യുപി വിഭാഗം: ഒന്നാം സ്ഥാനം ‑അഭിനവ് എ എസ് (കൊല്ലം), രണ്ടാം സ്ഥാനം ‑ആദിൽ റ്റി (കണ്ണൂർ), മൂന്നാം സ്ഥാനം- ധ്യാൻചന്ദ് ആർ (കോഴിക്കോട്).
എച്ച്എസ് വിഭാഗം: ഒന്നാം സ്ഥാനം ‑ഗോവിന്ദ് ആർ (കൊല്ലം), രണ്ടാം സ്ഥാനം ‑ധീരജ് ആർ (തൃശൂർ), മൂന്നാം സ്ഥാനം- സൂര്യകിരൺ എസ് എൽ (പത്തനംതിട്ട).
എച്ച് എസ് എസ് വിഭാഗം: ഒന്നാം സ്ഥാനം ‑നീലാംബരി അരുൺജിത്ത് (കണ്ണൂർ), രണ്ടാം സ്ഥാനം ‑നിധിൻരാജ് വി പി (മലപ്പുറം), മൂന്നാം സ്ഥാനം- നൈഫാത്തിമ (കോഴിക്കോട്).

Eng­lish Summary:Enthusiastically AKSTU — Janayu­gom Saha­pa­di Aruyutsavam
You may also like this video

Exit mobile version