Site iconSite icon Janayugom Online

എറണാകുളം ഭക്ഷ്യവിഷബാധ: ഹോട്ടലിലെ മുഖ്യ പാചകക്കാരനെ അറസ്റ്റ് ചെയ്തു

majlismajlis

എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 68 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ ഭക്ഷണം വിതരണം ചെയ്ത ഹോട്ടലിന്റെ മുഖ്യ പാചകക്കാരന്‍ അറസ്റ്റിലായി. മജ്‌ലിസ് ഹോട്ടലിന്റെ മുഖ്യ പാചകക്കാരനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. കൂടാതെ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പറവൂര്‍, തൃശൂര്‍, കോഴിക്കോട്, കളമശ്ശേരി എന്നിവിടങ്ങളിലായാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. പറവൂര്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

27 പേരാണ് പറവൂര്‍ ആശുപത്രിയില്‍ മാത്രം ചികിത്സയിലുള്ളത്. 20പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൃശൂരില്‍ 12, കോഴിക്കോട് 4 എന്നിങ്ങനെയാണ് ചികിത്സ തേടിയത്. കോഴിക്കോട് ചികിത്സയിലുള്ളവര്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തി ഇവിടെനിന്ന് കോഴിക്കോടേക്ക് പോയവരാണ്. പോകുന്നവഴി മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. പുലര്‍ച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Ernaku­lam food poi­son­ing: Chief cook of hotel arrested

You may also like this video

Exit mobile version