Site icon Janayugom Online

എസ്സെൻസ് ഗ്ലോബൽ വാർഷിക സമ്മേളനം ലിറ്റ്മസ് ശ്രദ്ധേയമായി

ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനം ലിറ്റ്മസ് 22 ശ്രദ്ധേയമായി. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടത്തു.
ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായുള്ള എസ്സെന്‍സ് പ്രൈസുകള്‍ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് സമ്മാനിച്ചു. ഫ്രീ തിങ്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചത് പി സുശീല്‍കുമാറിനാണ്. യങ്ങ് ഫ്രീ തിങ്കര്‍ ഓഫ് ദഇയര്‍ പുരസ്‌ക്കാരം സിന്റോ തോമസ്, ജിതേഷ് കുനിശ്ശേരി എന്നിവര്‍ക്കും സമ്മാനിച്ചു. മെഡലും 25,000 രൂപയുടെ കാഷ് അവാര്‍ഡുമാണ് മൂവര്‍ക്കും ലഭിച്ചത്.
സെമിനാറില്‍, ‘ഇന്‍ഷാ അല്ലാഹ്’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരില്‍ വധഭീഷണി നേരിട്ട അസ്‌ക്കര്‍ അലിയാണ് ആദ്യം സംസാരിക്കുന്നത്.

തുടര്‍ന്ന്, ഡോ ബീനാറാണി, ബൈജുരാജ്, ജോസ്‌കുരീക്കാട്ടില്‍, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനല്‍, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണന്‍, ഡോ അഗസ്റ്റസ് മോറിസ്, പ്രവീണ്‍ രവി, ടോമി സെബാസ്റ്റ്യന്‍, സി എസ് സുരാജ്, എന്നിവര്‍ സംസാരിച്ചു.
ഇതിനിടയില്‍ നടന്ന രണ്ട് പാനല്‍ ഡിസ്‌ക്കഷനുകളും ഏറെ ശ്രേദ്ധേയമായി. ജീന്‍ ഓണ്‍ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റില്‍, ആനന്ദ് ടി ആര്‍, ചന്ദ്രശേഖര്‍ രമേഷ്, ഡോ പ്രവീണ്‍ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രണവ് രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. യാസിന്‍ ഒമര്‍ മോഡറേറ്റര്‍ ആയിരുന്നു. 

‘മത വിദ്യാഭ്യാസം അനിവാര്യമോ’ എന്ന ടോക്ക്‌ഷോയില്‍, ആരിഫ് ഹുസൈന്‍ തെരുവത്ത്, അനൂപ് ഐസക്ക്, പ്രസാദ് വേങ്ങര, ശാലു, മുസ്തഫ മൗലവി, രാഹുല്‍ ഈശ്വര്‍, പ്രൊഫ. അനില്‍ കൊടിത്തോട്ടം എന്നിവര്‍ പങ്കെടുത്തു. . വൈകീട്ട് 6.30ന് ‘ദൈവം ഹാരിപോര്‍ട്ടര്‍’ എന്ന വിഷയത്തില്‍,സി രവിചന്ദ്രന്റെ പ്രഭാഷണത്തെ തുടര്‍ന്നാണ് ലിറ്റ്മസിന് സമാപനമായത്.

Eng­lish Sum­ma­ry: Essence Glob­al Annu­al Con­fer­ence lit­mus impressive

You may like this video also

Exit mobile version