സൗഹൃദത്തിൽ നിന്ന് അകന്നതിൻറെ വൈരാഗ്യം തീർക്കാൻ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. പ്രതിയെ പൊലീസ് പിടികൂടി. ആലുവ മുപ്പത്തടം കയന്റിക്കര കൊല്ലംകുന്ന് അലി (53)യാണ് പൊലീസ് പിടിയിലായത്. വീട്ട്ജോലിക്കാരിയായ യുവതിയും പ്രതിയും പരിചയക്കാരാണ്. ഇരുവരും തമ്മിലുള്ള സൌഹൃദതത്ിൽ അകൽച്ചയുണ്ടായതോടെ തൻറെ വീട്ടിലേക്ക് ഇനി വരരുതെന്ന് അലിയെ യുവതി വിലക്കിയിരുന്നു. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിൻറെ വൈരാഗ്യമാണ് കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം.
കടുങ്ങല്ലൂർ പഞ്ചായത്ത് കെട്ടിടത്തിൽ അക്ഷയ സെൻറർ നടത്തുന്നയാളാണ് പ്രതി. രാവിലെ വീട്ടു ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് ബൈക്കിലെത്തിയ ഇയാൾ പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ യുവതി അടുത്തുള്ള കടയിലേക്ക് ഓടിക്കയറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് ആലസുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ മണപ്പുറത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.