Site iconSite icon Janayugom Online

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ‑2 ആഡംബര കപ്പല്‍ കൊച്ചിയില്‍

EuropaEuropa

കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ‑2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ ‑2ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്. 

വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ട കപ്പലില്‍ 257 വിദേശ വിനോദസഞ്ചാരികളും 372 ജീവനക്കാരുമാണുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ എത്തുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
ഇന്ന് രാത്രി 10ന് കൊച്ചിയില്‍ നിന്ന് കപ്പല്‍ തായ്‌ലന്‍ഡിലേക്ക് യാത്രയാകും. 

Eng­lish Sum­ma­ry: Europa‑2 lux­u­ry ship in Kochi with 257 for­eign tourists

You may also like this video

Exit mobile version