Site icon Janayugom Online

അക്രമകാരികളായ തെരുവുനായ്ക്കള്‍ക്ക് ദയാവധം; ഹര്‍ജി നല്‍കിയ പി പി ദിവ്യക്ക് വധഭീഷണി

അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് നേരെ വധഭീഷണി. മൃഗസ്നേഹികൾ ഉൾപ്പെടുന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സന്ദേശം  ഉൾപ്പെടുത്തി പി പി ദിവ്യ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അതിനിടെ കണ്ണൂർ ജില്ലാ പഞ്ചായത് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചിരുന്നു. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ജൂലൈ ഏഴിന് മുമ്പ് നോട്ടീസിൽ മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു.തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാഗ്യകരമായ സംഭവമെന്ന് ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജൂലായ് 12ന് കേസ് വീണ്ടും കേൾക്കും. അതിന് മുമ്പ് കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾ ജൂലായ് ഏഴിനകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു.

Eng­lish Sam­mury: Euth­a­nize vio­lent stray dogs: Kan­nur Dis­trict Pan­chay­at Pres­i­dent P P Divya, who filed the peti­tion, received death threats

Exit mobile version