നിയമസഭാ സാമാജികരുടെ അടക്കം വസതികളിൽ ആക്രമണങ്ങൾ നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സ്വന്തം വീടിൻറെ സുരക്ഷ വർധിച്ച് മണിപ്പൂർ മന്ത്രി. മണിപ്പൂരിലെ കാബിനറ്റ് മന്ത്രി ലെയ്ഷാതെങ് സുസിന്ദ്രോ മെയ്തി തൻറെ വീടിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഖുറൈയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ലെയ്ഷാതെങ് വീടിന് ചുറ്റും ബങ്കറും നിർമ്മിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച മെയ്തി കുക്കി വർഗീയ സംഘർഷത്തിൽ 200ഓളം ആളുകൾ മരിക്കുകയും 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടും കഴിഞ്ഞയാഴ്ച മുതൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ അക്രമ കൊലപാതകത്തിനെതിരെ പ്രകടനം നടത്തിയ പ്രതിഷേധക്കാർ കഴിഞ്ഞ ശനിയാഴ്ച മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിൻറെ വസതിയിലേക്കും അക്രമിസംഘം ഇരച്ചു കയറാൻ ശ്രമിച്ചിരുന്നു. ഇംഫാലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിരേൻസിംഗിൻറെ വസതിയിലും രാജ്ഭവൻറെ ചുറ്റിലും പ്രശ്ന ബാധിത പ്രദേശങ്ങളിലും വാഹനഗതാഗതം പരിമിതമാണ്.