ഇരുട്ടിലും മങ്ങാതെ സമര സൂര്യന്റെ യാത്ര. വഴികളെല്ലാം നിറഞ്ഞു ജനസഞ്ചയം ഇരമ്പുമ്പോൾ നിശ്ചയിച്ച സമയത്തിലും ഏറെ വൈകി വിലാപയാത്ര ആറ്റിങ്ങൽ കോരാണിയിലെത്തി. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാൻ റോഡിനിരുവശത്തും ജനസാഗരം തടിച്ചുകൂടിയത്. പ്രായഭേദമന്യേ നിരവധിപ്പേരാണ് വിഎസിനെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്.ഏഴര മണിക്കൂറിനുള്ളിൽ പിന്നിട്ടത് 30 കിലോമീറ്റർ മാത്രമാണ് . രാത്രി ഏറെ വൈകിയും വഴിയരികിൽ കാത്ത് നിന്ന് അന്ത്യാഞ്ജലി അർപ്പിക്കുന്നവർ ഒരേ സ്വരത്തിൽ പറയുന്നു ആയിരക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയും വിശ്വാസവുമായിരുന്നു വി എസ് എന്ന രണ്ടക്ഷരമെന്ന് . കാലിടറാതെയുള്ള മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിലും പാതയോരങ്ങളിൽ നിറയുന്നത് വിഎസിന്റെ ഓർമ്മകളാണ് . കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ കടന്ന് വിലാപയാത്ര ഇന്ന് ആലപ്പുഴയിലെത്തും.
ഇരുട്ടിലും മങ്ങാതെ സമര സൂര്യൻ, വഴികളെല്ലാം നിറഞ്ഞു ജനസഞ്ചയം ; വിലാപയാത്ര ആറ്റിങ്ങലിൽ

