Site iconSite icon Janayugom Online

പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതുജീവനേകുന്ന നാഡീകോശങ്ങള്‍ മനുഷ്യശരീരത്തില്‍ത്തന്നെയുണ്ട്, കണ്ടെത്തലുമായി ഗവേഷകര്‍

nuronnuron

പക്ഷാഘാതം സംഭവിച്ചവര്‍ക്ക് പുനര്‍ജന്മമേകുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍. സുഷുമ്നാ നാഡിയുടെ ഉത്തേജനം വഴി സജീവമാക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന നാഡീകോശം ആണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നാഢീകോശം രോഗികളെ എഴുന്നേറ്റ് നടക്കുന്നതിനും പേശികളെ പുനര്‍നിര്‍മ്മിക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഒമ്പത് രോഗികളിൽ നടത്തിയ ഈ കണ്ടെത്തലാണ് ആരോഗ്യമേഖലയില്‍ സുപ്രധാന മുന്നേറ്റത്തിന്റെ സാധ്യത തുറക്കുന്നത്. നവംബർ 9ന്, സയന്‍സ് അലര്‍ട്ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്വിസ് റിസർച്ച് ഗ്രൂപ്പായ ന്യൂറോ റെസ്റ്റോറിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

എലികളെ ഉപയോഗിച്ചാണ് തെറാപ്പി ഉത്തേജിപ്പിക്കുന്ന നാഡികളെ തിരിച്ചറിഞ്ഞത്. നടത്തത്തെ ക്രമീകരിക്കുന്ന നാഡീകോശങ്ങൾ നമ്മുടെ താഴത്തെ മുതുകിലൂടെ കടന്നുപോകുന്ന സുഷുമ്നാ നാഡിയുടെ ഭാഗത്താണ് കാണപ്പെടുന്നതെന്ന് ഓൺലൈൻ പ്രസിദ്ധീകരണമായ സയന്‍സ് അലേര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. നമ്മുടെ സുഷുമ്‌നാ നാഡിക്കുണ്ടാകുന്ന പരിക്കുകൾ തലച്ചോറിൽ നിന്നുള്ള സിഗ്നലുകളുടെ ശൃംഖലയെ തടസ്സപ്പെടുത്തും. നടുവില്‍ കാണപ്പെടുന്ന പ്രത്യേക നാഡീകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കില്‍പ്പോലും നടക്കുന്നതില്‍ നിന്ന് അത് നമ്മെ തടയും. ഇതാണ് പക്ഷാഘാതത്തിലേക്ക് നയിക്കുന്നത്. നാഡീകോശങ്ങള്‍ക്ക് തലച്ചോറില്‍ നിന്ന് കൃത്യമായ കമാന്‍ഡ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഈ കോശങ്ങളെ ഉത്തേജിപ്പിക്കുകയാണ് സ്ഥിരമായ പക്ഷാഘാതത്തില്‍ നിന്ന് രക്ഷനേടാനുള്ള വഴിയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Even the par­a­lyzed can walk; New life-giv­ing nerve cells exist in the human body, researchers have discovered

You may also like this video

Exit mobile version