സെബാസ്റ്റ്യനെതിരെ തെളിവുകൾ ശക്തമാക്കി പൊലീസ്. ചേർത്തലയിൽ നിന്ന് കാണാതായ റിട്ട.പഞ്ചായത്ത് ജീവനക്കാരി ഐഷയുടെ കേസും സെബാസ്റ്റ്യനിൽ എത്തി നിൽക്കുകയാണ്. ഏറ്റുമാനൂരിൽ കാണാതായ ജയ്നമ്മ, ചേർത്തല സ്വദേശി ബിന്ദു പത്മനാഭൻ എന്നിവരുടെം കൊലപാതകത്തിന് സമാനമാണ് ഐഷയുടെ കേസും എന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ അന്വേഷണങ്ങൾക്കായി ജില്ലാ പൊലീസ് മേധാവി ചേർത്തല സ്റ്റേഷൻ ഓഫീസർ ജി അരുണിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നിലവിൽ ജയ്നമ്മ കേസിൽ റിമാൻഡിലാണ് സെബാസ്റ്റ്യൻ.

