2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ നിന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി. മറ്റൊരു വിദ്യാര്‍ഥി നേതാവായ ഖാലിദ് സെയ്ഫിയെയും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതിയുടെതാണ് ഉത്തരവ്. ഡല്‍ഹിയിലെ ചാന്ദ്ബാഗിലുണ്ടായ കല്ലേറ് കേസില്‍ ഇരുവര്‍ക്കും ജാമ്യം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇരുവരും ജയിലില്‍ തുടരും.
2020ലെ കലാപവുമായി ബന്ധപ്പെട്ട് ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കുറ്റവിമുക്തമാക്കിയത്. കേസില്‍ വിശദമായ ഉത്തരവ് പുറത്തുവന്നിട്ടില്ല. 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്.
English Summary: Ex-JNU students’ union leader Umar Khalid acquitted
You may also like this video