Site iconSite icon Janayugom Online

മുൻ എംഎൽഎ ഇ എം അഗസ്തിക്ക് കട്ടപ്പനയിൽ വൻ പരാജയം

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഇ എം അഗസ്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി. കട്ടപ്പന നഗരസഭയിലെ 22ാം വാർഡിൽ ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഗസ്തിയെ എൽഡിഎഫ് സ്ഥാനാർത്ഥി സി ആർ മുരളിയാണ് പരാജയപ്പെടുത്തി വാർഡ് പിടിച്ചെടുത്തത്. 1991ലും 1996 ലും ഉടുമ്പുന്‍ചോലയില്‍ നിന്നും 2001ല്‍ പീരുമേട്ടില്‍ നിന്നുമാണ് ഇഎം ആഗസ്തി നിയസഭയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം എം മണിക്കെതിരെ ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Exit mobile version