Site iconSite icon Janayugom Online

എക്സൈസ് പോളിസി കേസ്;സുപ്രീം കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

മദ്യനയ കേസുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ തന്നെ അറസ്റ്റ് ചെയ്ത സി.ബി.ഐയുടെ നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു.സി.ബി.ഐ അറസ്റ്റും അതുമായി ബന്ധപ്പെട്ട റിമാന്‍ഡിനുമെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയെ തള്ളിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്യുന്നതാണ് സുപ്രീം കോടതില്‍ സമര്‍പ്പിച്ച പെറ്റീഷന്‍.ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി അടിയന്തര ലിസ്റ്റിംഗിനായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുമ്പാകെ ഇക്കാര്യം സൂചിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രിക്ക് ഒരു മെയില്‍ അയക്കാന്‍ മുതിര്‍ന്ന അഭിഭാഷകന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.അറസ്റ്റ് ന്യായമായ കാരണങ്ങളില്ലാതെയോ നിയമ വിരുദ്ധമായോ അല്ലെന്ന ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് നീന ബസാല്‍ കൃഷ്ണയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ തീരുമാനത്തെയും പ്രതിപാദിച്ചു. 

Eng­lish Summary;Excise pol­i­cy case; Arvind Kejri­w­al approached the Supreme Court

Exit mobile version