Site iconSite icon Janayugom Online

കനത്ത മഴയിലും ചോരാത്ത ആവേശം; നിലമ്പൂരിൽ രേഖപ്പെടുത്തിയത് 73.25 ശതമാനം പോളിങ്

കനത്ത മഴയിലും ചോരാത്ത ആവേശമായി നിലമ്പൂരിലെ പോളിങ്. 73.25 ശതമാനം പോളിങ് രേഖപെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. ഇത് ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനം പോളിങ് ആണ് രേഖപെടുത്തിയതെങ്കിൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 71.28ശതമാനവും 2024 ലെ തന്നെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 61.46 ശതമാനവുമായിരുന്നു പോളിങ് നില. 

രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംങ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു. ജൂൺ 23 ആണ് വോട്ടെണ്ണൽ. 

Exit mobile version