രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ . നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പകുതിയായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നരലക്ഷത്തില്‍ താഴെ കൊവിഡ് കേസുകളാണ് രാജ്യത്ത് പ്രതിദിനം പ്രതീക്ഷിക്കുന്നത്. പല സംസ്ഥാനങ്ങളിലും ടിപിആര്‍ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മരണ നിരക്ക് ഉയരുന്നതാണ് പ്രധാന ആശങ്ക. സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രാലയം കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ENGLISH SUMMARY:Experts say the third wave of covid in the country will be under control by mid — March
You may also like this video